കോഴിക്കോട് : മുഖ്യമന്ത്രിയുടെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും ചിത്രം വക്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ വീട്ടിൽ നിന്ന് ചേവായൂർ പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് സുബ്രഹ്മണ്യനെതിരെ കേസെടുത്തത്.
മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ പ്രചരിപ്പിച്ച കേസ്: കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു
