എസ്ഐആർ : നിരീക്ഷകരെ നിയോഗിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

രുവനന്തപുരം∙ എസ്‌ഐആര്‍ നടപടിക്രമങ്ങളുടെ ഭാഗമായി വോട്ടര്‍പട്ടികയില്‍നിന്ന് 24.08 ലക്ഷം പേര്‍ പുറത്തായതു രാഷ്ട്രീയപാര്‍ട്ടികളുടെ എതിര്‍പ്പിനിടയാക്കിയതിനു പിന്നാലെ 14 ജില്ലകള്‍ക്കുമായി 4 ഇലക്ടറല്‍ റോള്‍ ഒബ്‌സെര്‍വര്‍മാരെ നിയോഗിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ഖര്‍.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതല എം.ജി.രാജമാണിക്യം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ കെ. ബിജു, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ ടിങ്കു ബിസ്വാള്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഡോ. കെ വാസുകി എന്നിങ്ങനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് എതിര്‍പ്പുകളും അവകാശവാദങ്ങളും സ്വീകരിക്കുന്ന കാലയളവില്‍ ഇലക്ടറല്‍ റോള്‍ ഒബ്‌സെര്‍വര്‍ അതതു ജില്ലകള്‍ ആദ്യഘട്ടത്തില്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഇആര്‍ഒമാര്‍ മുഖേന അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഹരിക്കുന്ന കാലയളവിലാണ് രണ്ടാം സന്ദര്‍ശനം. ബിഎല്‍ഒമാര്‍ പ്രവര്‍ത്തന പകര്‍പ്പ് പരിശോധിക്കുകയും സപ്ലിമെന്റുകള്‍ അച്ചടിക്കുകയും വോട്ടര്‍ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം നടത്തുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇവര്‍ മൂന്നാമതും ജില്ലകളില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *