സ്വ​ര്‍​ണ​ക്കൊ​ള്ള: ഡി. മണിയിൽ നിന്ന് മൊഴിയെടുക്കാൻ എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ചെ​ന്നൈ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി ഡി. ​മ​ണി​യി​ല്‍ നി​ന്നു മൊ​ഴി​യെ​ടു​ക്കാ​ന്‍ എ​സ്‌​ഐ​ടി സം​ഘം ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

പ്ര​വാ​സി വ്യ​വ​സാ​യി എ​സ്‌​ഐ​ടി​ക്ക് ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ഡി ​മ​ണി​യി​ലേ​ക്കു നീ​ങ്ങി​യ​ത്.നാ​ല് പ​ഞ്ച​ലോ​ഹ​വി​ഗ്ര​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു ക​ട​ത്തി​യെ​ന്നും ഇ​തി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന​ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യാ​യി​രു​ന്നെ​ന്നുമാണ് പ്ര​വാ​സി വ്യ​വ​സാ​യി എ​സ്‌​ഐ​ടി​ക്ക് മൊ​ഴി ന​ല്‍​കി​യ​ത്.

2020 ഒക്ടോ​ബ​ര്‍ 26 ന് ​വി​ഗ്ര​ഹ​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​നു​ള്ള പ​ണം കൈ​മാ​റ്റം ന​ട​ന്നു​വെ​ന്നും ശ​ബ​രി​മ​ല​യി​ലെ ഭ​ര​ണ​ചു​മ​ത​ല​യു​ള്ള ഒ​രു ഉ​ന്ന​ത​നും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യും ഡി. ​മ​ണി​യും മാ​ത്ര​മാ​യി​രു​ന്നു പ​ണം കൈ​മാ​റ്റ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പ്ര​വാ​സി​യു​ടെ മൊ​ഴി.

Leave a Reply

Your email address will not be published. Required fields are marked *