പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ നാല് വരെ വാട്ടര്‍ മെട്രോ

കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഹൈക്കോടതി – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ ഡിസംബര്‍ 30നും പുതുവത്സര ദിനത്തിലും വെളുപ്പിന് നാലുവരെ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതർ അറിയിച്ചു. എന്നാല്‍ യാത്രാ നിരക്കില്‍ നേരിയ വര്‍ധന ഉണ്ടാകും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സമയം ക്രമീകരിക്കും. ഹൈക്കോടതി-മട്ടാഞ്ചേരി റൂട്ടിലും കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *