ഡൽഹിയിൽ അതിരൂക്ഷമായി മലിനീകരണം

ഡൽഹി: ‍ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. മ​​​ലി​​​നീ​​​ക​​​ര​​​ണ തോ​​​ത് അ​​​ള​​​ക്കു​​​ന്ന 40 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ 27 എ​​​ണ്ണ​​​ത്തി​​​ലും വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​ര സൂ​​​ചി​​​ക 400ന് ​​​മു​​​ക​​​ളി​​​ലാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടൊ​​​പ്പം ക​​​ന​​​ത്ത മൂ​​​ട​​​ൽ​​​മ​​​ഞ്ഞ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ദൃ​​​ശ്യ​​​പ​​​ര​​​ത​​​യും കു​​​റ​​​ഞ്ഞു. താ​​​പ​​​നി​​​ല​​​യി​​​ലും കാ​​​ര്യ​​​മാ​​​യ മാ​​​റ്റം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. പൊതു ​ഗതാ​ഗതത്തെയും ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തെ​​​യും വിമാന സർവീസുകളെയും ഇത് കാര്യമായി ബാധിക്കുന്നുണ്ട്. മ​​​ലി​​​നീ​​​ക​​​ര​​​ണം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *