കേ​ര​ള​ത്തി​ലെ ആ​ദ്യ സ്‌​കി​ൻ ബാ​ങ്കി​ൽ സ്‌​കി​ൻ പ്രോ​സ​സിം​ഗ് ആരംഭിച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ സ്‌​​​​കി​​​​ൻ ബാ​​​​ങ്കി​​​​ൽ ആ​​​​ദ്യ ച​​​​ർ​​​​മ​​​​ത്തി​​​​ന്‍റെ പ്രോ​​​​സ​​​​സിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ചു. പ്ര​​​​ത്യേ​​​​ക താ​​​​പ​​​​നി​​​​ല​​​​യി​​​​ലും സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലു​​​​മാ​​​​ണ് ച​​​​ർ​​​​മം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. മൂ​​​​ന്നാ​​​ഴ്ച​​​​ത്തെ കെ​​​​മി​​​​ക്ക​​​​ൽ പ്രോ​​​​സ​​​​സിം​​​​ഗി​​​​നു​​​​ശേ​​​​ഷം അ​​​​ത്യാ​​​​വ​​​​ശ്യ​​​​മു​​​​ള്ള രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക് പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി​​​​യി​​​​ലൂ​​​​ടെയും നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​യി​​​ലൂ​​​​ടെ​​​​യും ച​​​​ർ​​​​മം വ​​​​ച്ചു​​​​പി​​​​ടി​​​​പ്പി​​​​ക്കും. അ​​​​പ​​​​ക​​​​ട​​​​ത്താ​​​​ലും പൊ​​​​ള്ള​​​​ലേ​​​​റ്റും ച​​​​ർ​​​​മം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ജീ​​​​വ​​​​ൻ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ഇ​​​​ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്. പു​​​​തി​​​​യ ച​​​​ർ​​​​മം പ​​​​രി​​​​ക്കേ​​​​റ്റ ഭാ​​​​ഗ​​​​ത്ത് ഒ​​​​രു ക​​​​വ​​​​ചം ന​​​​ൽ​​​​കു​​​​ന്നു. മാ​​​​ത്ര​​​​മ​​​​ല്ല അ​​​​ണു​​​​ബാ​​​​ധ കു​​​​റ​​​​യ്ക്കാ​​​​നും വേ​​​​ദ​​​​ന കു​​​​റ​​​​യ്ക്കാ​​​​നും ധാ​​​​തു​​​​ന​​​​ഷ്‌​​​ട​​​​വും ല​​​​വ​​​​ണന​​​​ഷ്ട​​​​വും കു​​​​റ​​​​യ്ക്കാ​​​​നും സാ​​​​ധി​​​​ക്കു​​​​ന്നു.

6.75 കോ​​​​ടി രൂ​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചാ​​​​ണ് ബേ​​​​ൺ​​​​സ് യൂ​​​​ണി​​​​റ്റി​​​​നോ​​​​ടൊ​​​​പ്പം സ്‌​​​​കി​​​​ൻ ബാ​​​​ങ്ക് സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ​​​​തെ​​​ന്ന് ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലാ​​​​ണ് സ്‌​​​​കി​​​​ൻ ബാ​​​​ങ്കി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ത്.

Leave a Reply

Your email address will not be published. Required fields are marked *