കൊളംബോ: ദിത്വ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമുണ്ടായ ശ്രീലങ്കയുടെ പുനർനിർമാണത്തിനായി ഇന്ത്യ 4000 കോടിരൂപയുടെ സഹായം നൽകുമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി കൂടിക്കാഴ്ച നടത്തിയ ജയശങ്കർ, പ്രതിസന്ധിഘട്ടങ്ങളിൽ ലങ്കയ്ക്കൊപ്പം നിൽക്കുക എന്നത് ഇന്ത്യയുടെ പതിവാണെന്നു പറഞ്ഞു. ലങ്കയുടെ പുനരധിവാസവും റോഡ്, റെയിൽവേ, വീടുകളുടെ നിർമാണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ടാണ് തുക അനുവദിക്കുന്നത്.
ശ്രീലങ്കയുടെ പുനർനിർമാണത്തിന് ഇന്ത്യയുടെ 4,000 കോടിയുടെ സഹായം
