മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളിൽ ചൊവ്വാഴ്ച ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോട്ടയ്ക്കൽ മേഖലയിലും വേങ്ങര, ചെമ്മാട് സികെ നഗർ, ചെറുമുക്ക് ഭാഗങ്ങളിലുമാണ് രാത്രി 11.20 ഓടെ വലിയ ശബ്ദവും സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്.

കോട്ടയ്ക്കൽ നഗരസഭയിലും ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, ചെനയ്ക്കൽ, സ്വാഗതമാട്, ചീനംപുത്തൂർ, അമ്പലവട്ടം, കൊഴൂർ, ചെറുശോല, കൂരിയാട്, മറ്റത്തൂർ, കൊളത്തുപ്പറമ്പ്, ചോലക്കുണ്ട്, പുത്തൂർ, തുടങ്ങിയ ഭാഗങ്ങളിലുമാണ് വീടുകളും മറ്റും ശക്തമായി കുലുങ്ങിയത്.

ഭൂമിക്കടിയിൽ നിന്നു ശബ്ദം കേട്ടതായും വീടുകൾക്കു വിള്ളൽ വീണതായും പ്രദേശവാസികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *