കൊ​ച്ചി മേ​യ​ർ സ്ഥാ​നം വി.​കെ. മി​നി മോ​ളും ഷൈ​നി മാ​ത്യു​വും പ​ങ്കി​ടും

കൊ​ച്ചി : കൊ​ച്ചി മേ​യ​ർ സ്ഥാ​നം വി.​കെ. മി​നി മോ​ളും ഷൈ​നി മാ​ത്യു​വും പ​ങ്കി​ടാൻ തീരുമാനം. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ർ​ഗീ​സ് കൊ​ച്ചി മേ​യ​റാ​കി​ല്ല.ല​ത്തീ​ൻ സ​മു​ദാ​യം എ​ന്ന പ​രി​ഗ​ണ​ന​യും പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ പി​ന്തു​ണ​യും മി​നി മോ​ൾ​ക്ക് ല​ഭി​ച്ചു. ര​ണ്ടാ​മ​ത്തെ ടേം ​ഷൈ​നി മാ​ത്യു​വി​ന് ന​ൽ​കാ​നും ധാ​ര​ണ​യാ​യി. ദീ​പ​ക് ജോ​യ് ഡെ​പ്യൂ​ട്ടി മേ​യ​റാ​കും.

കൊ​ച്ചി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് ദീ​പ്തി മേ​രി വ​ർ​ഗീ​സി​ന്‍റെ പേ​രാ​യി​രു​ന്നു ഏ​റ്റ​വു കൂ​ടു​ത​ൽ കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ വി.​കെ. മി​നി മോ​ൾ​ക്കും ഷൈ​നി മാ​ത്യു​വി​നു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പി​ന്തു​ണ ല​ഭി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *