നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പന; അഞ്ച് പേര്‍ ക​സ്റ്റ‍ഡിയിൽ

ന്യൂഡല്‍ഹി: നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പനക്ക് ശ്രമിച്ച സംഘത്തിലെ അഞ്ച് പേരെ പൊലീസ് പിടികൂടി. ലൈഫ് സയന്‍സ്, കെമിക്കല്‍ സയന്‍സ് പരീക്ഷകളുടെ ചോദ്യകടലാസ് ചോര്‍ത്തി വില്‍പ്പന നടത്താനായിരുന്നു ഒരു സംഘത്തിന്റെ ശ്രമം. നാലുലക്ഷം രൂപയ്ക്ക് ചോദ്യപേപ്പര്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ലാപ്‌ടോപ്പ് മൊബൈല്‍ ഫോണ്‍, രണ്ട് സെറ്റ് ചോദ്യപേപ്പര്‍ എന്നിവ കണ്ടെത്തി. 18ാം തീയതി നടന്ന പരീക്ഷയില്‍ പങ്കെടുത്ത 37 പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സോനിപത്തിലെ ഒരു കേന്ദ്രത്തില്‍ നിന്നും 17 ന് ചോദ്യകടലാസ് നല്‍കി എന്നാണ് പ്രാഥമികവിവരം.

Leave a Reply

Your email address will not be published. Required fields are marked *