മുനമ്പം ഭൂമി പ്രശ്നത്തിൽ അപ്പീലുമായി ഭൂസംരക്ഷണ സമിതി ഹൈക്കോടതിയിൽ

കൊച്ചി : മുനമ്പം ഭൂമി പ്രശ്നത്തിൽ അപ്പീലുമായി ഭൂസംരക്ഷണ സമിതി ഹൈക്കോടതി ഡിവിഷൻബെഞ്ചിനെ സമീപിച്ചു. ജില്ലാ കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് നടപടിയ്ക്കെതിരെയാണ് അപ്പീൽ നൽകിയത്. റവന്യൂ അവകാശങ്ങൾ പൂർണമായും പുനഃസ്ഥാപിക്കണമെന്നായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. ഇതിനെതിരെ കൊച്ചി സ്വദേശികളായ രണ്ടുപേർ സമർപ്പിച്ച ഹരജിയിലാണ് കലക്ടറുടെ ഉത്തരവ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. കോടതിയുടെ നേരത്തെയുള്ള ഇടക്കാല ഉത്തരവ് പ്രകാരം ഭൂനികുതി പിരിക്കാൻ മാത്രമാണ് അനുമതിയെന്നും പോക്കുവരവിന് അനുമതിയില്ലെന്നും ജസ്റ്റിസ് സി.ജയചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

മുനമ്പത്തേത് വഖഫ് ഭൂമി അല്ല എന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിരീക്ഷണം. ഭൂമി ദാനമായി നൽകിയതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് മുനമ്പത്ത് താമസക്കാർ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *