ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം

ഡൽഹി : ബംഗ്ലാദേശിലെ മൈമെൻസിംഗിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം ഇരമ്പി. ഡൽഹിയിലെ ദുർഗാബായ് ദേശ്മുഖ് സൗത്ത് ക്യാമ്പസ് മെട്രോ സ്റ്റേഷന് സമീപം പ്രതിഷേധക്കാർ തടിച്ചുകൂടിയത്. വിശ്വഹിന്ദു പരിഷത്തിന്റെയും (വിഎച്ച്പി) മറ്റ് ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയും മൈമെൻസിംഗിൽ ദീപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിനെയും പ്രതിഷേധക്കാർ അപലപിച്ചു. പ്രതിഷേധം മുൻകൂട്ടി കണ്ട് ഡൽഹി പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *