ന്യൂഡൽഹി : മൂടൽഞ്ഞ് മൂലം ദുരിതത്തിലായി ഡൽഹി. വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കാനിടയുണ്ടെന്ന് ഡൽഹി വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ദൃശ്യപരിധി 50 മീറ്റർ മാത്രമായിരുന്നു. ഡൽഹിയിലെ 27 കാലാവസ്ഥാ സ്റ്റേഷനുകളിൽ വായു ഗുണനിലവാര ഇൻഡക്സ് (എക്യുഐ) 400ന് മുകളിലെത്തി.
സർവീസ് റദ്ദാക്കലുകൾക്കും വൈകലിനും സാധ്യതയുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ട് സർവീസ് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
