തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ചയ്ക്കു പിന്നാലെ പഞ്ചലോഹ വിഗ്രഹക്കടത്തു സംബന്ധിച്ച നിര്‍ണായക വിവരങ്ങളും പുറത്ത് വന്നതായി വിവരം. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള പ്രവാസി വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍നിന്നാണോ വിഗ്രഹങ്ങള്‍ കടത്തിയതെന്നതുള്‍പ്പെടെ അന്വേഷിക്കും. സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായെന്നും വിഗ്രഹങ്ങള്‍ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണെന്നുമാണു മൊഴിയില്‍ പറയുന്നത്. 2019–2020 കാലഘട്ടത്തിൽ വിഗ്രഹക്കടത്ത് നടന്നതായാണ് വ്യവസായി പറഞ്ഞിരിക്കുന്നത് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
സ്വർണ്ണക്കവർച്ചക്ക് പിന്നാലെ വിഗ്രഹക്കടത്തും? എസ് ഐ ടിക്ക് വിവരങ്ങൾ കൈമാറി
