അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച മൂ​ന്നു​പേ​ർ അറ​സ്റ്റിൽ

തൃ​​​​ശൂ​​​​ർ: അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെന്ന പരാതിയിൽ മൂ​ന്നു​പേ​ർ പൊലീസ് പി​ടി​യി​ൽ. വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തൃ​​​​ശൂ​​​​ർ റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി​​​​ക്കു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. ഈ ​​​​കേ​​​​സി​​​​ൽ വി​​​​വി​​​​ധ യു​​​​ആ​​​​ർ​​​​എ​​​​ല്ലു​​​​ക​​​​ൾ പ്ര​​​​കാ​​​​രം സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച പോ​​​​സ്റ്റു​​​​ക​​​​ൾ നീ​​​​ക്കം​​​​ചെ​​​​യ്യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് സി​​​​റ്റി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഒ​​​​രാ​​​​ളും തൃ​​​​ശൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ര​​​​ണ്ടു​​​​പേ​​​​രു​​​​മാ​​​​ണ് അറ​സ്റ്റിലായത്. ഇ​​​​വ​​​​രു​​​​ടെ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.

Leave a Reply

Your email address will not be published. Required fields are marked *