കൊച്ചി: സംസ്ഥാനത്ത് സർവകാല റിക്കാർഡുകളും കാറ്റിൽപ്പറത്തി ഒരുലക്ഷം കടന്ന് സ്വർണ വിലയുടെ കുതിപ്പ്. ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപയിലും പവന് 1,01,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 180 രൂപ ഉയർന്ന് 10,440 രൂപയിലെത്തി. ഈ വർഷം ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം കടന്നത്.
പിടിതരാതെ കുതിച്ച് സ്വർണ്ണ വില ; ഒരു ലക്ഷം കടന്നു
