തിരുവനന്തപുരം : സംസ്ഥാനത്ത് എസ്ഐആർ നടപടികൾക്ക് ശേഷമുള്ള കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളമുൾപ്പെടെ 3 സംസ്ഥാനങ്ങളിലേയും ആൻഡമാൻ നിക്കോബാറിലെയും ആണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക പ്രസിദ്ധീകരിക്കും. നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിച്ച തമിഴ്നാട്ടിൽ 97 ലക്ഷം പേരെയും ഗുജറാത്തിൽ 73 ലക്ഷം പേരെയും പട്ടികയിൽനിന്നും ഒഴിവാക്കിയിരുന്നു.
എസ് ഐ ആർ : സംസ്ഥാനത്ത് കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
