ഫോര്‍ട്ട്‌കൊച്ചി: വാസ്‌കോ ഡ ഗാമ സ്‌ക്വയറില്‍ സ്ഥാപിച്ച കൊടിമരത്തില്‍ കെ.ജെ.മാക്‌സി എംഎല്‍എ കാര്‍ണിവല്‍ പതാക ഉയര്‍ത്തിയതോടെ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷത്തിന് തുടക്കം. തുടര്‍ന്ന് നൂറോളം ക്ലബ്ബുകളുടെ പതാകകളും ഉയര്‍ന്നു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് രാജ്കുമാര്‍ ഗുപ്ത അധ്യക്ഷത വഹിച്ചു.
കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ ഷൈനി മാത്യു, എം.സോമന്‍ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ദക്ഷിണ ഭാരത വനിത കളരിയുടെ കളരി അഭ്യാസവും ഉണ്ടായി. കാര്‍ണിവലിന്റെ ഭാഗമായി ചൂണ്ടയിടീല്‍ മത്സരം, സ്‌കൂട്ടര്‍ റാലി, യോഗാസന മത്സരം, ബോഡി ബില്‍ഡിങ് മത്സരം എന്നിവയും നടന്നു. വൈകിട്ട് സൗത്ത് ബീച്ചില്‍ മെഗാ ഷോയും അരങ്ങേറി.
