പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബവുമായി ചർച്ച നടത്തി സർക്കാർ. കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്‌ടപരിഹാരം നൽകാൻ തീരുമാനമായി. കുടുംബവുമായി മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിന് ശേഷം മാത്രമെ മൃതദേഹം ഏറ്റെടുക്കുകയുള്ളു എന്ന നിലപാടിലായിരുന്നു രാം നാരായണന്റെ കുടുംബം. ഇതോടെയാണ് സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായത്. കുടുംബത്തിന്റെ പ്രതിഷേധത്തെ തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ തന്നെ സൂക്ഷിക്കുകയായിരുന്നു
