കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും വീണ്ടും 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത് സ്വാഭാവിക പരോള്‍ ആണെന്നാണ് ജയില്‍ വകുപ്പ് നല്‍കുന്ന വിശദീകരണം. കഴിഞ്ഞദിവസം ടി.പി. കേസിലെ മറ്റൊരു പ്രതിയായ ടി.കെ. രജീഷിനും പരോള്‍ നല്‍കിയിരുന്നു.
ജയില്‍ച്ചട്ടം അനുസരിച്ചാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പായതിനാല്‍ ആര്‍ക്കും പരോള്‍ നല്‍കിയിരുന്നില്ല, ഇപ്പോള്‍ ആവശ്യപ്പെട്ടവര്‍ക്കെല്ലാം പരോള്‍ നല്‍കിയെന്നും ജയില്‍ വകുപ്പ് പറഞ്ഞു.
