തിരുവനന്തപുരം : നിയമസഭാ സമ്മേളനം ജനുവരി മൂന്നാംവാരം ആരംഭിക്കാൻ തീരുമാനം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണെന്ന പ്രത്യേകത കൂടി ഉണ്ട്. എങ്കിലും സമ്പൂർണ ബജറ്റ് പാസാക്കാനാണ് ആലോചന.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്ന സർക്കാർ കഴിഞ്ഞ 55 വർഷത്തിനിടെ ആദ്യമായാണ് സന്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. സാധാരണയായി സർക്കാരിന്റെ അവസാന വർഷത്തിലെ ഇടക്കാല ബജറ്റിൽ മേയ് മാസം പുതുതായി വരുന്ന സർക്കാർ മാറ്റം വരുത്തി പുതിയ ബജറ്റ് അവതരിപ്പിക്കാറുണ്ട്. ഇതിനാലാണ് മൂന്നു മാസത്തെ വരവ് ചെലവുകൾക്ക് നിയമസാധുത ലഭിക്കാൻ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയാറുള്ളത്.
മാർച്ച് 20നോടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
