എ​സ്ഐ​ആ​ർ: ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക നാ​ളെ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​സ്ഐ​​​​ആ​​​​ർ ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ നാ​​​​ളെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.​​​​ എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 24.08 ല​​​​ക്ഷം പേ​​​​രെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയിരുന്നു. എ​​​​ന്യൂ​​​​മ​​​​റേ​​​​ഷ​​​​ൻ ഫോം ​​​​കൃ​​​​ത്യ​​​​മാ​​​​യി പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കി​​​​യ​​​​വ​​​​രെ​​​​ല്ലാം ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ ഡോ. ​​​​ര​​​​ത്ത​​​​ൻ യു. ​​​​ഖേ​​​​ൽ​​​​ക്ക​​​​ർ അറിയിച്ചു.. അ​​​​തേ​​​​സ​​​​മ​​​​യം, ക്രി​​​​സ്മ​​​​സ് അ​​​​വ​​​​ധി​​​​ക്കു നാ​​​​ട്ടി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​കൂ​​​​ടി വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു​​​​ചേ​​​​ർ​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് രാ​​​​ഷ്‌ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും തൊ​​​​ഴി​​​​ലി​​​​നു​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ ലക്ഷക്കണക്കിനാളുകൾ ഉണ്ട്.

ര​​​​ണ്ടു​​​​ത​​​​വ​​​​ണ​​​​യാ​​​​യി ര​​​​ണ്ടാ​​​​ഴ്ച കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​സ്ഐ​​​​ആ​​​​ർ നീ​​​​ട്ടി​​​​യി​​​​രു​​​​ന്നു. 24.08 ല​​​​ക്ഷം പേ​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ല​​​​ട​​​​ക്കം സ​​​​മ​​​​യം നീ​​​​ട്ടു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

എ​​​​ന്യൂ​​​​മ​​​​റേ​​​​ഷ​​​​ൻ ഫോം ​​​​പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് ഡി​​​​സം​​​​ബ​​​​ർ 23 മു​​​​ത​​​​ൽ ജ​​​​നു​​​​വ​​​​രി 22 വ​​​​രെ ഫോം ​​​​ആ​​​​റി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കാം. സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​വും ന​​​​ൽ​​​​ക​​​​ണം. പു​​​​തു​​​​താ​​​​യി പേ​​​​രു​​​​ചേ​​​​ർ​​​​ക്കാ​​​​ൻ ഫോം ​​​​ആ​​​​റി​​​​ലും പ്ര​​​​വാ​​​​സി​​​​ക​​​​ൾ ആ​​​​റ് എ​​​​യി​​​​ലു​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്

Leave a Reply

Your email address will not be published. Required fields are marked *