ക്രി​​​സ്മ​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ

തിരുവന്തപുരം : ക്രി​​​സ്മ​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കൊ​​​ല്ല​​​ത്തേ​​​ക്കും കൊ​​​ല്ലം വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും മൂ​​​ന്ന് ട്രയിനുകളാണ് അനുവദിച്ചത്. എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു – കൊ​​​ല്ലം സ്പെ​​​ഷ​​​ൽ 27ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 7.25 ന് ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തും. പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​​യം​​​കു​​​ളം സ്റ്റേഷനുകളിൽ ഈ ​​​ട്രെ​​​യി​​​ന് സ്റ്റോ​​​പ്പു​​​ണ്ട്.

ഹു​​​ബ്ബ​​​ള്ളി – തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് (കൊ​​​ച്ചു​​​വേ​​​ളി) സ്പെ​​​ഷ​​​ൽ നാ​​​ളെ രാ​​​വി​​​ലെ 6.55ന് ​​​ഹു​​​ബ്ബ​​​ള്ളി​​​യി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ ദി​​​വ​​​സം രാ​​​വി​​​ലെ 10.30ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തും. പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​​യം​​​കു​​​ളം, കൊ​​​ല്ലം, വ​​​ർ​​​ക്ക​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഈ ​​​ട്രെ​​​യി​​​ന് സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

കൊ​​​ച്ചു​​​വേ​​​ളി – എ​​​സ്എം​​​വി​​​റ്റി ബം​​​ഗ​​​ളൂ​​​രു സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽനി​​​ന്ന് 24ന് ​​​ഉ​​​ച്ച​​​യ്ക്ക് 12.40ന് ​​​പു​​​റ​​​പ്പെ​​​ട്ട് 25 ന് രാ​​​വി​​​ലെ 5.50ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തും. ട്രയിനുകൾക്കുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *