എന്‍ജിന്‍ ഓഫായി, മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ദില്ലി: സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ദില്ലിയില്‍ നിന്ന് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 777-300 ഇ ആര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം പറന്നുയര്‍ന്ന് അധികം താമസിയാതെ തിരിച്ചിറങ്ങിയതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ വലത് ഭാഗത്തെ എഞ്ചിന്‍ ആകാശത്ത് വെച്ച് ഓഫായിരുന്നു എന്നാണ് വൃത്തങ്ങള്‍ അറിയിച്ചത്.

വിമാനം ദില്ലി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. രാവിലെ 6:40 ന് വിമാനത്തിന് എമര്‍ജന്‍സി പ്രഖ്യാപിച്ചു. ഫ്‌ളാപ്പ് പിന്‍വലിക്കല്‍ സമയത്ത്, എഞ്ചിന്‍ നമ്പര്‍ 2 (വലത് വശത്തെ എഞ്ചിന്‍) ല്‍ എഞ്ചിന്‍ ഓയില്‍ മര്‍ദ്ദം കുറവാണെന്ന് ഫ്‌ലൈറ്റ് ക്രൂ സ്ഥിരീകരിച്ചു. താമസിയാതെ, എഞ്ചിന്‍ ഓയില്‍ മര്‍ദ്ദം പൂജ്യമായി കുറഞ്ഞു. അപ്രതീക്ഷിത സാഹചര്യം മൂലമുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *