കൊച്ചി: കൊച്ചി മേയറേ തീരുമാനിക്കുന്നതിന് മുന്നോടിയായി എറണാകുളത്ത് ഇന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം. കോര്‍പറേഷനില്‍ ജയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ മാരില്‍ നിന്ന് മേയര്‍ ആരാവണം എന്നതില്‍ അഭിപ്രായം തേടും. കെ പി സി സി നിര്‍ദേശ പ്രകാരംമാണ് ഇത്. സമവായത്തിലൂടെ തീരുമാനത്തില്‍ എത്താനും പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളെ മേയര്‍ സ്ഥലത്തേക്ക് പരിഗണിക്കണം എന്നും കെപിസിസി സര്‍ക്കുലറില്‍ ഉണ്ട്.
നിലവില്‍ ദീപ്തി മേരി വര്‍ഗീസിനാണ് സാധ്യത കൂടുതല്‍. രണ്ടര വര്‍ഷത്തെ ടെം വ്യസ്ഥയില്‍ മിനിമോള്‍ക്കൊ ഷൈനി മാത്യുവിനോ നല്‍കണോ എന്നും ഇന്ന് ആലോചിക്കും 23 നുള്ളില്‍ മേയറുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ.
