തിരുവനന്തപുരം കോര്‍പറേഷന്‍: മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും മത്സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്കു മത്സരിക്കാനൊരുങ്ങി സിപിഎമ്മും യുഡിഎഫും. ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇരു പാര്‍ട്ടികളും ജയിക്കാന്‍ സാധ്യതയില്ലെങ്കിലും മത്സരമില്ലാതെ ബിജെപി കടന്നുകൂടേണ്ടെന്ന വിലയിരുത്തലിലാണു തീരുമാനം.

പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായ ആര്‍.പി.ശിവജി എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയാകും. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം. യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയെ 24ന് തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *