തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ചട്ടങ്ങളിലും സാങ്കേതിക കാര്യങ്ങളിലും പൂർണ്ണ അവബോധം വേണം : ഡോ. രത്തൻ യു. ഖേൽക്കർ

കൊച്ചി : തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ ചട്ടങ്ങളിലും സാങ്കേതിക കാര്യങ്ങളിലും പൂർണ്ണ അവബോധമുള്ളവരായിരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തല ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ഇ.വി.എം ഫസ്റ്റ് ലെവൽ ചെക്കിങ് (എഫ്.എൽ.സി) ഏകദിന ശില്പശാല കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചട്ടങ്ങൾക്കൊപ്പം വോട്ടിംഗ് യന്ത്രങ്ങൾ (ഇ.വി.എം), വിവിപാറ്റ് എന്നിവ കൈകാര്യം ചെയ്യുന്നതിലും ഉദ്യോഗസ്ഥർക്ക് പൂർണ്ണമായ അറിവുണ്ടായിരിക്കണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയുടെ തുടക്കമാണ് ഈ ശില്പശാലയെന്നും എല്ലാ ഉദ്യോഗസ്ഥരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ സെക്രട്ടറി മധുസൂദൻ ഗുപ്ത, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.ഇ.എൽ) ഡി.ജി.എം മോഹിത് കൊഡേസിയ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാർ, ഇ.വി.എം – എഫ്.എൽ.സി സൂപ്പർവൈസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *