ചെന്നൈ: തമിഴ്‌നാട്ടിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഒരു കോടിയോളം വോട്ടര്‍മാരെ നീക്കിയ സംഭവത്തില്‍ ഇന്ന് മുതല്‍ ബൂത്ത് തലത്തില്‍ പാര്‍ട്ടി പരിശോധന നടത്താനൊരുങ്ങി ഡിഎംകെ. ഞെട്ടിക്കുന്ന സംഭവമെന്നായിരുന്നു വോട്ടര്‍ പട്ടികയോട് ഡിഎംകെയുടെ പ്രതികരണം. ഒരു വോട്ടറെ എങ്കിലും അനര്‍ഹമായി ഒഴിവാക്കിയാല്‍ കോടതിയെ സമീപിക്കും എന്ന് ഡിഎംകെ വ്യക്തമാക്കി.
66 ലക്ഷം പേരുടെ മേല്‍വിലാസം കണ്ടെത്താനായില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ്സ് എംപി പി.ചിദംബരം പറഞ്ഞു. അതേ സമയം കരട് വോട്ടര്‍ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി. പട്ടികയില്‍ നിന്ന് നീക്കിയത് വ്യാജ വോട്ടര്‍മാരെ എന്നാണ് അവരുടെ നിലപാട്.
