സ്വർണ്ണക്കൊള്ള : അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി ഇഡി

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇ സി ഐ ആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി കൊച്ചി ഇഡി യൂണിറ്റ് ഡൽഹിയിലെ ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു. തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ. അനുമതി ലഭിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ ഇ സി ഐ ആർ രജിസ്റ്റർ ചെയ്യും. ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു. കേസിന്‍റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ് ഐ ടി യിൽ നിന്ന് ഇഡിക്ക് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *