എഴുപതുകാരിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി : എഴുപതുകാരിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ദേഹമാകെ മുറിവുകളുമായി രക്തംവാർന്ന നിലയിലായിരുന്നു. ടപ്പള്ളി കാമ്പിയൻ സ്കൂളിനുസമീപം പ്രതീക്ഷാനഗർ റെസിഡെൻസ് അസോസിയേഷൻ (പിആർഎ) 16-ൽ സപ്തസ്വര വീട്ടിൽ വനജ (70) യാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. കിടപ്പ് മുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവം നടക്കുമ്പോൾ വനജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിക്കുശേഷമാണ് ബന്ധുക്കൾ മൃതദേഹം കണ്ടത്. എളമക്കര പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന തുടങ്ങി. രാത്രി വൈകിയതിനാൽ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനായി മാറ്റും. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തും.

Leave a Reply

Your email address will not be published. Required fields are marked *