വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് ജില്ലാ കോടതി

ഇടുക്കി: ഇടുക്കി മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് ജില്ലാ കോടതി. ജീവപര്യന്തം ശിക്ഷയും ഒന്നരലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

2021ലായിരുന്നു 72കാരിയായ സരോജിനിയെ സഹോദരിയുടെ മകന്‍ സുനില്‍ കുമാര്‍ തീക്കൊളുത്തി കൊന്നത്. മുട്ടം കാക്കൊമ്പില്‍ സരോജിനിയെന്ന വയോധിക, സഹോദരയുടെ മകന്‍ സുനില്‍കുമാറിനൊപ്പമായിരുന്നു താമസിച്ചിരുന്നത് . ഇവരുടെ പേരിലുളള മുഴുവന്‍ ഭൂസ്വത്തും സുനല്‍കുമാറിന് നല്‍കാമെന്ന് സരോജിനി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സ്വത്ത് ഭാഗം വച്ചപ്പോള്‍ മറ്റ് സഹോരരിമാരുടെ മക്കള്‍ക്ക് കൂടി നല്‍കിയതാണ് വൈര്യാഗ്യത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.

ഉറങ്ങിക്കിടക്കുകയായിരുന്ന സരോജിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി. പാചക വാതക സിലിണ്ടര്‍ തുറന്നിട്ടു. സരോജിനിയുടെ വാരിയെല്ലുകള്‍ ചവിട്ടി തകര്‍ത്തതായും ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. അടുപ്പില്‍ നിന്ന് തീയാളി, റബര്‍ ഷീറ്റി കത്തിയാണ് അപകടം സംഭവിച്ചതെന്നായിരുന്നു സുനിലിന്റെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *