കൊച്ചി: കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്നും സര്‍ക്കാര്‍ തീരുമാനം ശരിയാണെന്നും എലപ്പുള്ളി ബ്രൂവറി നിര്‍മ്മാണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ തന്നാല്‍ സര്‍ക്കാരിന് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടില്ല എന്നും എംബി രാജേഷ് പറഞ്ഞു.
വാട്ടര്‍ അതോറിറ്റിയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുമതി കൊടുത്തത്, എന്നാല്‍ പിന്നീട് വാട്ടര്‍ അതോറിറ്റി അതില്‍ നിന്ന് പിന്‍മാറി എന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
വേണ്ടത്ര പഠനം നടത്താതെയാണ് ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന കണ്ടെത്തലോടെയാണ് അനുമതി റദ്ദാക്കികൊണ്ടുളള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് പുറത്തിറക്കിയത്.
