പത്തനംതിട്ട : പോറ്റിയെ കേറ്റിയെ പാരഡി പാട്ട് വിവാദത്തിൽ പ്രതികരിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആരുടേയും ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പാർട്ടി ഇടപെടില്ല, പാട്ടിന് പാർട്ടി എതിരല്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുന്നത് ആലോചിച്ചു തീരുമാനിക്കുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിലവിലെ അംഗമാണ് സ്വർണക്കൊള്ളയിൽ അകത്തായ മുൻ എംഎൽഎ എ. പത്മകുമാർ. പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നും സിപിഎം സംസ്ഥാന നേതൃത്വതിൻ്റെ നിർദ്ദേശം അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
