ഓസ്കാർ 2026 : ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട് ഇന്ത്യയുടെ ‘ഹോംബൗണ്ട്’

ന്യൂഡെൽഹി: ഓസ്കാർ 2026 ൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട് ഇന്ത്യയുടെ ‘ഹോംബൗണ്ട്’. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ, 86 രാജ്യങ്ങളും പ്രദേശങ്ങളും സമർപ്പിച്ച ചിത്രങ്ങളിൽ നിന്ന് 15 ചിത്രങ്ങളാണ് അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

നീരജ് ഘായവാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിഷാൽ ജേത്വാ, ജാന്വി കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ, ഷോർട്ട്‌ലിസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നിന്ന് അന്തിമ നാമനിർദേശ പട്ടിക പ്രഖ്യാപിക്കപ്പെടും.

ഉത്തരേന്ത്യയിലെ ഒരു ഗ്രാമപശ്ചാത്തലത്തിൽ ഒരുക്കിയ ‘ഹോംബൗണ്ട്’, ബാല്യകാലം മുതൽ സുഹൃത്തുക്കളായ രണ്ട് യുവാക്കളുടെ കഥയാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *