വധശ്രമക്കേസ്: ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ് ശിക്ഷ

കണ്ണൂർ : വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ് വിധിച്ച് കോടതി. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ. പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

സിപിഎം പ്രവർത്തകൻ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.1,08,000 രൂപ വീതം പിഴയും ഒടുക്കണം.

യു പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2007 ഡിസംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *