ആദ്യ ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്ന കേസാണ് ഇന്ന് കോടതിയിലെത്തുന്നത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ യുവതി പരാതി നല്‍കിയതാണ് എന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ രാഹുലിന്റെ വാദം.

കേസില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നേരത്തെ കോടതി രാഹുലിന്റെ അറസ്റ്റ് താല്‍ക്കാലികമായി വിലക്കിയത്. ആരോപണം ബലാത്സംഗ കുറ്റത്തിന്റെ നിര്‍വചനത്തില്‍ വരുന്നതല്ല. ഗര്‍ഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തില്‍ തന്റെ പക്കല്‍ മതിയായ തെളിവുകളുണ്ട്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ് എന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *