വിസി നിയമനം: ഗവര്‍ണര്‍ക്ക് വഴങ്ങിയതില്‍ സിപിഎം സെക്രട്ടേറിയറ്റില്‍ പിണറായിക്ക് വിമര്‍ശനം

തിരുവനന്തപുരം: വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയ മുഖ്യമന്ത്രിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. എന്നാല്‍, പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തുവെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കൂടുതല്‍ ചര്‍ച്ച ഉണ്ടായില്ല. സെക്രട്ടേറിയറ്റ് യോഗത്തില്‍ വൈകി എത്തിയ മുഖ്യമന്ത്രി ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പ് നീക്കം ഏതാനും വാക്കുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന ചോദ്യം ചിലര്‍ ഉന്നയിക്കുകയായിരുന്നു.

പിഎം ശ്രീ പദ്ധതിയിലുണ്ടായതിനു സമാനമായ വിമര്‍ശനം ഇക്കാര്യത്തിലുമുണ്ടാകുമെന്ന് സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കെ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുന്നതു പാര്‍ട്ടി ഇതുവരെ എടുത്തു പോന്ന നിലപാടുകള്‍ക്കു ചേരുന്നതാകില്ലെന്നും ചിലര്‍ പറഞ്ഞു.

ഞായറാഴ്ചയാണു മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ധാരണയിലെത്തിയത്. മന്ത്രിമാരായ പി.രാജീവും ആര്‍.ബിന്ദുവും ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു ധാരണയും രൂപപ്പെട്ടിരുന്നില്ല. ന്ത്രി സ്വീകരിച്ചതെന്നാണു വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *