രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ താഴ്ന്ന വിവാദ ഹെലിപ്പാട് പൊളിക്കുന്നു; ഹെലിപാടിന് ചെലവായത് 20 ലക്ഷമെന്ന് വിവരാകാശ രേഖ

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തിയപ്പോള്‍ ഹെലികോപ്ടര്‍ താഴ്ന്ന് വിവാദമായ ഹെലിപാട് പൊളിക്കുന്നു. കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തള്ളി നീക്കിയത് വിവാദമായിരുന്നു. 20 ലക്ഷം രൂപ ചെലവിട്ടാണ് ഈ ഹെലിപ്പാട് നിര്‍മിച്ചതെന്ന വിവരാകാശ രേഖ ഈയിടെ പുറത്തുവന്നിരുന്നു.

രാഷ്ട്രപതി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കോണ്‍ക്രീറ്റ് ഇട്ടത്. സുരക്ഷാ വീഴ്ചയില്ലെന്നും വ്യോമസേനയുടെ പരിശോധയ്ക്ക് ശേഷമാണ് കോപ്റ്റര്‍ ഇറക്കിയതെന്നും ഡിജിപി അന്ന് വിശദീകരിച്ചിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു. ഒക്ടോബര്‍ 22നായിരുന്നു രാഷ്ട്രപതി സന്ദര്‍ശനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *