വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കണ്ണൂർ: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് പാ​നൂ​ർ പാ​റാ​ട്ട് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ക്കു​ക​യും മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് ആ​ക്ര​മി​ക്കു​ക​യും വ​ടി​വാ​ൾ ഉ​യ​ർ​ത്തി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യും ചെ​യ്ത സം​ഘ​ത്തി​ലെ പ്ര​തി​ക​ളാ​യ അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ക​ർ​ണാ​ട​ക​യി​ലെ ഒ​ളി​യി​ട​ത്തി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വീഡിയോ വൈ​റ​ലാ​യി മാ​റി​യിരുന്നു. പാ​റാ​ട്ടെ വ​ടി​വാ​ൾ പ്ര​യോ​ഗം ന​ട​ത്തി​യ പാ​റാ​ട്ട് മൊ​ട്ടേ​മ്മ​ൽ ശ​ര​ത്ത് (29), കു​ങ്കി​ച്ചീ​ന്‍റ​വി​ട അ​തു​ൽ (32), പു​ത്തൂ​ർ ക​ല്ലാ​യി​ന്‍റ​വി​ട അ​ശ്വ​ന്ത് (25), പ​ട്ട​ർ വ​ലി​യ​ത്ത് ശ്രീ​ജി​ൻ (24), ശ്രു​തി​ല​യ​ത്തി​ൽ ശ്രേ​യ​സ് (26) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് എ​സി​പി എം.​പി. ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മൈ​സൂ​ർ ബോ​ഘാ​ടി​യ​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ർ​ണാ​ട​ക​യി​ലേ​ക്കു ക​ട​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തശേ​ഷം ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ക​യും തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *