ന്യൂഡല്‍ഹി: ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎന്‍ആര്‍ജിഎ)യുടെ ഇരുപതാംവര്‍ഷത്തില്‍ അതിന്റെ പേരും രൂപവും സ്വഭാവവും മാറ്റാന്‍ കേന്ദ്രത്തിന്റെ പുതിയ ബില്‍.
2009 ല്‍ പദ്ധതിക്ക് മഹാത്മാഗാന്ധിയുടെ പേര് നല്‍കിയെങ്കിലും പുതിയ ബില്ലിന്റെ പേരില്‍ ഗാന്ധിജിയില്ല. വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍-ഗ്രാമീണ്‍ (വിബിജിരാം- ജി) എന്നാണ് പുതിയ പേര്. പുതിയ ബില്‍ ചൊവ്വാഴ്ച ലോക് സഭയില്‍ മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അവതരിപ്പിക്കും.
പദ്ധതിയിലെ 90 ശതമാനം കേന്ദ്ര വിഹിതം 60 ശതമാനമാക്കി. (കേന്ദ്രവിഹിത ആനുപാതം 90:10 എന്നത് 60:40 എന്നാക്കി) ബില്ലിനെതിരേ കടുത്ത എതിര്‍പ്പുമായി കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും രംഗത്തെത്തി. ഇടതുപാര്‍ട്ടികള്‍ പിന്തുണച്ച ഒന്നാം യുപിഎ സര്‍ക്കാരാണ് തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിച്ചത്.
