വായു നിലവാരം മോശം; അഞ്ച് വരെയുള്ള ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റി സര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി: വായുവിന്റെ ഗുണനിലവാരം മോശമായതിനു പിന്നാലെ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റി സര്‍ക്കാര്‍ ഉത്തരവ്. അന്തരീക്ഷ മലിനീകരണം ഗുരുതരം എന്ന വിഭാഗത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യപരമായ ആശങ്കകള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനം.

നേരത്തെ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഓപ്ഷനുകളോടെ ഹൈബ്രിഡ് മോഡില്‍ ക്ലാസുകള്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും നിലവിലുള്ള ഉത്തരവ് അനുസരിച്ച് ഹൈബ്രിഡ് മോഡില്‍ തന്നെ ക്ലാസുകള്‍ തുടരും. പരിഷ്‌കരിച്ച ഈ ക്രമീകരണം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലനില്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *