കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ പരാജയം ദൗർഭാഗ്യകരമെന്നു സിപിഎം നേതാവ് ഇ.പി. ജയരാജൻ. വിജയിക്കേണ്ടതായിരുന്നെന്നും പരാജയത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കിൽ തിരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റ് നേടിയ ബിജെപി ജനങ്ങൾക്കായി എന്തു നടപടിയാണ് സ്വീകരിച്ചതെന്നു ജയരാജൻ ചോദിച്ചു. തികച്ചും വർഗീയമായ ചേരിതിരിവ് എൽഡിഎഫിനെതിരെ ബിജെപി നടത്തി.
എൽഡിഎഫ് ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്ന് ഭൂരിപക്ഷത്തിന് ഇടയിൽ പ്രചാരണം നടത്തി. ഇടതുപക്ഷ വിരുദ്ധ വർഗീയ ധ്രുവീകരണം രൂപപ്പെടുത്തി. തിരുവനന്തപുരത്തിന് ബിജെപി ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
