ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞ്; മുംബൈയിൽനിന്നു ഡൽഹിയിലേക്കുള്ള ഫ്ലൈറ്റ് വൈകി,മെസ്സി ഡൽഹിയിൽ വൈകിട്ട് നാലോടെ എത്തും

ന്യൂഡൽഹി: രാജ്യത്തെ വായുമലിനീകരണം അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കും വിനയായി. ​ഗോട്ട് ഇന്ത്യ ടൂർ 2025ന്‍റെ മൂന്നാം ദിനത്തിൽ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാനൊരുങ്ങിയ മെസ്സിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് വായുമലിനീകരണം മൂലമുള്ള കനത്ത പുകമഞ്ഞിൽ കുടുങ്ങുകയായിരുന്നു. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ പരിപാടികളിൽ ഉച്ചയോടെ എത്തേണ്ടിയിരുന്ന മെസിക്ക് ഒന്നര മണിക്കൂറിലധികമാണ് താമസം നേരിടേണ്ടി വന്നത്. മെസ്സിയെ കാണാനായി ഉച്ചക്ക് പന്ത്രണ്ടോടെ സ്റ്റേഡിയത്തിനകത്തു കയറിയ ആരാധകരും ഫുട്ബോൾ ഇതിഹാസത്തെ നേരിൽ കാണാനായുള്ള കാത്തിരിപ്പിലാണ്. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ഡ​ൽ​ഹി അ​രു​ണ്‍ ജെ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ലെ​ത്തു​മെ​ന്ന് ക​രു​തി​യി​രു​ന്ന മെ​സി വൈ​കു​ന്നേ​രം നാ​ലി​നെ എ​ത്തൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കനത്ത മൂടൽമഞ്ഞും മോശം ദൃശ്യപരതയും ഡൽഹി വിമാനത്താവളത്തിലെയടക്കം നിരവധി വിമാനസർവീസുകളെ ബാധിച്ചിട്ടുണ്ട്. അവസാനം പുറത്തുവരുന്ന കണക്കനുസരിച്ച് 60ലധികം ഫ്ലൈറ്റുകൾ റദ്ദാക്കപ്പെടുകയും 250ലധികം വിമാനസർവീസുകൾക്ക് കാലതാമസം നേരിടുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *