തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം. രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമാണ് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. രാഷ്ട്രീയമായി ജനം വോട്ട് ചെയ്ത കണക്കെടുത്താല്‍ 68 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് ലീഡെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
