ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തദ്ദേശ തിരഞ്ഞെടുപ്പിനിടെ വൈറലായ പാരഡി ഗാനം പാര്‍ലമെന്റിനു മുന്നില്‍ ആലപിച്ച് യുഡിഎഫ് എംപിമാര്‍. ശബരിമല വിഷയത്തില്‍ കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ നിലവിലെ എസ്‌ഐടി അന്വേഷണം പോരെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിനു മുന്നിലെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളില്‍ കെ.സി.വേണുഗോപാല്‍, ആന്റോ ആന്റണി, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ശബരിമല വിഷയം ലോക്‌സഭയുടെ ശൂന്യവേളയില്‍ ഉന്നയിച്ചിരുന്നു.
