നടിയെ ആക്രമിച്ച കേസ്: ഒരാഴ്ചയ്ക്കകം അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഉള്‍പ്പെടെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ ഒരാഴ്ചയ്ക്കകം അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം പ്രോസിക്യൂഷനു കൈമാറി. കേസില്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രിമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വിചാരണക്കോടതിയുടെ വിധിയില്‍ അപ്പീല്‍ പോകുമെന്ന് മന്ത്രി പി.രാജീവ് ഇന്നലെ പറഞ്ഞിരുന്നു. വിധി തൃപ്തികരമല്ല, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കും, ശക്തമായ നിലയില്‍ അപ്പീലുമായി മുന്നോട്ടു പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *