ന്യൂ ഡൽഹി: രുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
തിരുവനന്തപുരം കോർപ്പറേഷനില്‍ മികച്ച വിജയം ഉറപ്പാക്കിയ, ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിച്ച എല്ലാ കഠിനാധ്വാനികളായ ബിജെപി പ്രവർത്തകർക്കും നന്ദി. ഫലം യാഥാർത്ഥ്യമാക്കാൻ സഹായിച്ച, അടിത്തട്ടില്‍ നിന്ന് പ്രവർത്തിച്ച, കേരളത്തിലെ തലമുറകളുടെ പ്രവർത്തനങ്ങളെയും പോരാട്ടങ്ങളെയും ഓർമ്മിക്കേണ്ട ദിവസമാണിത്.
പ്രവർത്തകരാണ് നമ്മുടെ ശക്തി, അവരില്‍ അഭിമാനമുണ്ട്. തിരഞ്ഞെടുപ്പില്‍ ബിജെപി, എൻഡിഎ സ്ഥാനാർത്ഥികള്‍ക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങള്‍ക്ക് നന്ദി. കേരളം യുഡിഎഫിനെയും എല്‍ഡിഎഫിനെയും കൊണ്ട് മടുത്തു. നല്ല ഭരണം നല്‍കാനും എല്ലാവർക്കും അവസരങ്ങളുള്ള ഒരു വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഒരേയൊരു ഓപ്ഷനായി അവർ എൻഡിഎയെ കാണുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.
