ഇടുക്കി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടർമാരെ പരിഹസിച്ച് സിപിഎം സംസ്ഥാന സമിതി അംഗം എം.എം.മണി. ജനങ്ങള്‍ സർക്കാരിന്റെ അനുകൂല്യം മേടിച്ചിട്ട് പണി തന്നുവെന്ന് മണി പരിഹസിച്ചു.നന്ദി കേടാണ് ജനങ്ങള്‍ സർക്കാരിനോട് കാണിച്ചത്.
പെൻഷൻ അടക്കമുള്ള മുഴുവൻ കാര്യങ്ങളും വാങ്ങി ശാപ്പാടടിച്ചിട്ട് സർക്കാരിനിട്ട് വച്ച് തരുകയാണ് ജനങ്ങള്‍ ചെയ്തത്.റോഡുകളും പാലങ്ങളും അടക്കമുള്ള വികസനങ്ങള്‍ കൊണ്ടുവന്ന് ഇതുപോലെ ജനക്ഷേമ പ്രവർത്തനങ്ങള്‍ നടത്തിയ ഒരു സർക്കാർ കേരളത്തിലുണ്ടായിട്ടുണ്ടോ എന്നും എം.എം.മണി ചോദിച്ചു.
