നടിയെ ആക്രമിച്ച കേസ്: വിധി ഇന്ന് തന്നെ, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം തുടരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം നടക്കുന്നു. വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയില്‍ ഇളവു വേണമെന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ട്. തന്റെ പേരില്‍ മുന്‍പ് പെറ്റിക്കേസ് പോലുമില്ലെന്നും പ്രതി മാര്‍ട്ടിന്‍ പറ?ഞ്ഞു.

അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *