കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബലാൽസംഗം ചെയ്തെന്ന പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത് സി.ഐ വിനോദ് വലിയാറ്റൂർ നൽകിയ അപ്പീൽ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. മജിസട്രേറ്റ് കോടതി നിയമപരമായ നടപടി സ്വീകരിക്കാനും ഡിവിഷൻ ബഞച് നിർദേശിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബലാൽസംഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി
